മനാമ: നാൽപതിഒൻപതാമത് ബഹ്‌റൈൻ ദേശീയ ദിനം ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ഓഫീസിൽ വച്ച് നടത്തി. ലോകത്തിലെ ഏറ്റവും സന്തോഷവും, സമാധാനവും ഉള്ള രാജ്യമാക്കി മാറ്റുവാൻ രാജ്യത്തെ നയിക്കുന്ന ഭരണാധികാരികളായ ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഇസ അൽഖലീഫ, പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ്സ് പ്രിൻസ് സൽമാൻ ബിൻഹമദ് അൽ ഖലീഫ, മന്ത്രിമാർ, വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, സ്വദേശികൾ, വിദേശികൾ അടക്കം രാജ്യത്ത് താമസിക്കുന്ന എല്ലാ പൗരന്മാർക്കും ദേശീയ ദിന ആശംസകൾ നേർന്നു.

ഈ വർഷത്തെ ദേശീയ ദിനം ആഘോഷിക്കുമ്പോൾ അൻപത് വർഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കുകയും, പ്രവാസി സമൂഹത്തെയും സ്വദേശികളെയും വളരെഅധികം സ്നേഹിക്കുകയും കരുതുകയും ചെയ്ത മുൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ്സ് പ്രിൻസ് ഷെയ്ഖ് ഖലീഫ ബിൻസൽമാൻ അൽഖലീഫ യുടെ വിയോഗം മനസ്സിൽ ഒരു തേങ്ങൽ ആയി മാറിയിരിക്കുകയാണ്.

ലോകം പ്രതിസന്ധി നേരിട്ട സമയത്ത് സ്വദേശികളെയും, വിദേശികളെയും വ്യത്യാസം കൂടാതെ കരുതുവാൻ ഭരണാധികാരികൾ കാട്ടിയ സന്മനസ്സിന് പ്രവാസി സമൂഹം ഭരണാധികാരികളോട് എക്കാലവും കൂറും വിശ്വസ്തയും, നന്ദിയും ഉണ്ടായിരിക്കും.

കൊറോണ ചികിത്സയും, കോവിഡ് വാക്സിനും സൗജന്യമായി നൽകിക്കൊണ്ട് എല്ലാവരെയും ഒരുപോലെ കരുതുന്ന ഭരണാധികാരികളാണ് രാജ്യം ഭരിക്കുന്നത്. ബഹ്‌റൈൻ ലോക രാജ്യങ്ങൾക്ക് മാതൃക ആയ അനേകം പദ്ധതികളുമായി മുന്നോട്ട് പോകുന്നു. ഭരണാധികാരികളുടെ ദീർഘ വീക്ഷണവും, ജനങ്ങളോട് ഉള്ള പ്രതിബദ്ധതയുമാണ് വെളിവാക്കുന്നത് എന്നും ആഘോഷങ്ങളിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താ നം ഉത്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു നേതാക്കളായ ചെമ്പൻ ജലാൽ, അനിൽ കുമാർ, ഫൈസൽ പട്ടാണ്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.