മാനമ: ബഹ്റിന്റെ 49 മത് ദേശീയ ദിനാഘോഷം ഗുരുദേവ സോഷ്യൽ സൊസൈറ്റി കാനൂ ഗാർഡൻ
സമുചിതമായി ആചരിച്ചു. ഡിസംബർ 16 നു രാവിലെ ജി.എസ്.എസ് അങ്കണത്തിൽ ചെയര്മാന് കെ. ചന്ദ്രബോസ് പതാക ഉയർത്തി. ചടങ്ങിൽ ജി.എസ് എസ് ഡയറക്ടർ ബോർഡ് അംഗ്ങ്ങളും മറ്റു കുടുംബാംഗങ്ങങ്ങളും പങ്കെടുത്തു. പ്രവാസികൾക്ക് ബഹ്‌റൈൻ ഭരണാധികാരികൾ നൽകിവരുന്ന എല്ലാ സഹായത്തിനും ജി.എസ്.എസ് ഡയറക്ടർ ബോർഡ് നന്ദി രേഖപ്പെടുത്തുന്നു.