മലപ്പുറം: എടപ്പാൾ സാനിറ്റൈസർ വിപണി സജീവമായതോടെ ചട്ടങ്ങൾ പാലിക്കാതെ ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ വിപണിയിൽ എത്തുന്നതായി പരാതി. നഗരങ്ങളിലെ നടപ്പാതകളിലും പാതയോരത്തും വിൽപനയ്ക്കായി എത്തുന്ന സാനിറ്റൈസറുകളിൽ പലതും വ്യാജമാണെന്ന് പരാതിയുണ്ട്. ഇവയിൽ നിയമപ്രകാരമുള്ള അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. കീചെയിൻ മാതൃകയിലുള്ള സാനിറ്റൈസറുകൾപോലും വിപണിയിൽ ലഭ്യമാണ്. സാനിറ്റൈസർ നിർമിക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസ് ആവശ്യമാണെന്നിരിക്കെയാണ് പാതയോരത്തും മറ്റും ഇത്തരത്തിലുള്ള വിപണി സജീവമാകുന്നത്.