മനാമ: വേനൽകാല ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ഐ.സി‌.ആർ‌.എഫ് 150 ഓളം വരുന്ന തൊഴിലാളികൾക്ക് വേള്ളവും, പഴങ്ങളും വിതരണം ചെയ്തു. രണ്ടാമത്തെ വേനൽകാല ചാരിറ്റി പ്രവർത്തനങ്ങള് തുബ്ലിയിലെ ടൊയോട്ട കൊമേഴ്‌സ്യൽ പ്ലാസയിലെ വർക്ക് സൈറ്റിൽ വെച്ചായിരുന്നു നടന്നത്.

കോവിഡ് കാലത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐ.സി.ആർ.എഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തു.

ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരുമെന്ന് ഐ.സി.‌ആർ.‌എഫ് ചെയർമാൻ അരുൾദാസ് തോമസ് അറിയിച്ചു.

ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളന്റീയർമാരായ സുനിൽ  കുമാർ, മുരളീകൃഷ്ണൻ, നാസ്സർ മഞ്ചേരി, പവിത്രൻ നീലേശ്വരം എന്നിവരും പങ്കെടുത്തു.