മനാമ: ബഹ്‌റൈൻ കേരളീയ സമാജം മെംബറും സബർമതി കൾച്ചറൽ ഫോറത്തിന്റെ മുഖ്യ സംഘാടകനുമായിരുന്ന സാം സാമുവലിന്റെ കുടുംബത്തിനു വേണ്ടി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ധനസമാഹരണത്തിലേക്ക് ജി.സി.സിയിലെ പ്രമുഖ  വ്യവസായി കെ.ജി ബാബുരാജ് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.

കോവിഡ് രോഗബാധിതനായി മരണപ്പെട്ട സാം സാമുവൽ ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. അപ്രതീക്ഷിതമായ മരണം കുടുംബത്തെ നിരാലംബമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമാജം മുൻകെ എടുത്ത് സാമിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ട് വന്നതെന്നും, സമാജത്തോട് സഹകരിക്കുന്ന മുഴുവൻ സുമനസ്സുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും, ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പത്രക്കുറിപ്പിൽ അറിയിച്ചു.