“എം.എ. ഷംസുദ്ദീന്റെ വിയോഗത്തിൽ കുടുംബവും, നാട്ടുകാരും, സുഹൃത്തുക്കളും, ജീവനക്കാരെയും ദുഃഖത്തിലാഴ്ത്തി.”

റിപ്പോർട്ട്: അൻവർ മൊയ്‌ദീൻ

മനാമ: തൃശൂർ കരൂപ്പടന്ന മന്തുരുത്തി വീട്ടിൽ എം.എ. ഷംസുദ്ദീൻ (66)തിങ്കളാഴ്ച രാത്രി ബഹ്റൈനിൽ നിര്യാതനായി. മസ്തിഷ്ക ആഘാതത്തിനെ തുടർന്ന് ബഹ്‌റൈനിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ യായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെ മയ്യിത്ത്‌ നമസ്കാരത്തിന് ശേഷം മനാമയിലെ കുവൈറ്റ് പള്ളി കബറിസ്ഥാനിൽ കബറടക്കം നടത്തി.

വർഷങ്ങളോളമായി മനാമ സെൻട്രൽ മാർക്കറ്റിൽ അൽ അമീൻ റസ്റ്റോറന്റ് നടത്തി വരികയായിരുന്നു. 1970 കളിൽ ബഹ്റൈനിൽ എത്തിയ ഷംസുദ്ദീൻ പിന്നീട് കുടുംബസമേതം ബഹ്‌റൈൻ പൗരത്വം സ്വീകരിക്കുകയായിരുന്നു.

ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനും, ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുത് എന്ന അടിസ്ഥാന തത്വം പാലിച്ചു കൊണ്ടുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
മലയാളി സാമൂഹ്യ പ്രവർത്തകരുമായി സഹകരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു എം.എ. ഷംസുദ്ദീൻ.

അയിഷാബിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷഹീർ, ഷബാന, മുഹമ്മദ് ഷഫീർ, മുഹമ്മദ് ഷമീർ, മുഹമ്മദ് ഷാഹിദ് എന്നിവരാണ്. മരുമക്കൾ: ഫമിദ, ഷൗക്കത്തലി, ഫറ, നാദിയ.

ഇളയ മകൻ മുഹമ്മദ് ഷാഹിദ് ഹിസ് ഹൈനസ് ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ പ്രൈവറ്റ് സെക്രട്ടറിയും, ബഹ്‌റൈൻ ബ്രേവ് കോംബാറ്റ് ഫെഡറേഷന്റെ പ്രെസിഡന്റുമാണ്.