വട്ടംകുളം: കരുണ കാട്ടാനറിയാതെ കണ്ണുരുട്ടുന്ന പിണറായി ഭരിക്കുന്ന ജനാധിപത്യ കേരളത്തിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്ന ജനകീയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എസ്. ജോയ് പ്രസ്താവിച്ചു. തോക്കിൻ മുനയില്ലാതെ ബാലറ്റി പിന്തുണയോടെ അഞ്ച് പതിറ്റാണ്ടുകാലം മനുഷ്യ മനസിൽ ജീവിക്കാൻ കഴിഞ്ഞ ഉമ്മൻ ചാണ്ടി മുഴുവൻ രാഷ്ട്രീയ നേതാക്കൾക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വട്ടംകുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് എം.എ. നജീബ് ആധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി. മെമ്പർ പരേതനായ ഇ. ബാലൻ നായരുടെ സ്മരണാർത്ഥം ഉമ്മൻ ചാണ്ടിയുടെ സുവർണ ജൂബിലി ഭാഗമായി നിർധന വിദ്യാർത്ഥിക്കുള്ള ടി.വി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.പി.മുഹമ്മദ്, മുൻ മണ്ഡലം പ്രസിഡണ്ട് കെ ഭാസ്കരൻ എന്നിവർ സമ്മാനിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഫിറോസ് ഖാൻ അണ്ണക്കമ്പാട്, കെ.എസ്.യു ജില്ലാ പ്രസി‌ഡണ്ട് ഹാരിസ് മുതൂർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.മാലതി, സി.ആർ. മനോഹരൻ, എ. വേലായുധൻ നായർ, എ.വി. ഉബൈദ്, ദീപ മണികണ്ഠൻ, എം. ശങ്കരനാരായണൻ, ഇ.പി ഷൗക്കത്തലി, ആഗ്നെയ് നന്ദൻ, അനീഷ് പോട്ടൂർ, എൻ.ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ