മനാമ: പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി ബാബുരാജിനെ, മുഹറഖ് മലയാളി സമാജം ഭാരവാഹികൾ അനുമോദിച്ചു.

ബഹ്‌റൈന്റെ വികസന കുതിപ്പിൽ, സുപ്രധാനമായ പദ്ധതികളിൽ ഭാഗവാക്കായി, ബഹറിൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായ വ്യക്തിത്വം ആയ കെ.ജി ബാബുരാജന് കിട്ടിയ ഈ അംഗീകാരം എല്ലാ പ്രവാസ ഇന്ത്യക്കാർക്കും അഭിമാനം നൽകുന്നതാണ്.

വിനയത്തോടെ എന്നും ബഹ്‌റൈൻ പ്രവാസ ജീവകാരുണ്യ മേഖലയിൽ, പ്രത്യേകിച്ചു കോവിഡ് കാലത്ത് അടക്കം അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വിലമതിക്കാൻ ആകാത്തതാണെന്നു അദേഹത്തെ സന്ദർശിച്ചു കൊണ്ട് എം.എം.എസ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

എം.എം.എസിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും ആശംസകളും അദ്ദേഹം നേർന്നു. മുഹറഖ് മലയാളി സമാജം രക്ഷാധികാരി എബ്രഹാം ജോൺ, ഉപദേശക സമിതി അംഗം മുഹമ്മദ് റഫീഖ്, പ്രസിഡന്റ് അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ, ട്രഷറർ അബ്ദുൽ റഹ്‌മാൻ കാസർകോട് എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.