മനാമ: ബഹ്‌റൈൻ പ്രവാസി ആയിരുന്ന കെടഞ്ഞോത്ത് സിയാദ് (41 നാട്ടിൽ ഹൃദയ സ്തംഭനം മൂലം മരണപെട്ടൂ. കുഞ്ഞായിഷ (മാതാവ്) സഹല (ഭാര്യ) ഹിബ സിയാദ, സിൻഹ, മുഹമ്മദ് (മക്കൾ), സഹോദരങ്ങൾ ഫൈസൽ, നൗഷാദ്, സുനീർ, നസീർ. സഹോദരിമാർ ഫൗസിയ, സറീന. ഒരു വർഷത്തോളമായി നാട്ടിൽ ജീവ കാരുണ്യ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന സിയാദ് കെ.എം.സി.സി ബഹ്‌റൈൻ മെമ്പർ കൂടിയാണ്.

സിയാദിന്റെ മരണത്തിൽ കെ.എം.സി.സി ബഹ്‌റൈൻ, വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈൻ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.