മനാമ: “ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കുന്നംകുളം നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി വി.എസ് അബൂബക്കർ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റഹീമക്ക് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.

എസ്.ഡി.പി.ഐ കുന്നംകുളം മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ.എം ഇഖ്ബാൽ, ജനറൽ കൺവീനർ റാഫി താഴത്തേതിൽ, മണ്ഡലം പ്രസിഡന്റ് കെ.കെ കബീർ, ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തർ പ്രതിനിധി ഷാക്കിർ പഴുന്നാന, എസ്.ഡി.പി.ഐ ചൊവ്വനൂർ പഞ്ചായത്ത് പ്രസിഡന്റ്ററും വാർഡ് മെമ്പർ കെ.എം ഷെഹീദ്, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖ് പന്നിത്തടം, കടവലൂർ പഞ്ചായത്ത് സെക്രട്ടറി സി.കെ ഷറഫുദീൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പത്രിക സമർപ്പണം.