മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ നിന്നും ജോലി കാലാവധി അവസാനിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ പി.കെ ചൗധരിക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ഓൺ‌ലൈൻ ഗൂഗിൾ മീറ്റ് വഴി വിടവാങ്ങൽ യോഗം സംഘടിപ്പിച്ചു.

ഐ.സി‌.ആർ.‌എഫ് മെമ്പർമാരും അതിന്റെ പ്രാദേശിക ടീം അംഗങ്ങളും ഇന്ന് യോഗത്തിൽ പങ്ക് ചേർന്നു, കൂടാതെ ഐ.സി‌.ആർ.‌‌എഫിന്റെ പ്രവർത്തനങ്ങൾക്ക്  പി.കെ ചൗധരി നൽകിയ പിന്തുണയ്ക്ക് അംഗങ്ങൾ നന്ദി അറിയിച്ചു.

ബഹ്‌റൈനിൽ നിന്നും ഇന്ത്യയിലേക്ക് തിരിക്കുന്ന ശ്രീ പി.കെ ചൗധരി, ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ ജോലിയിൽ പ്രവേശിക്കും.

ഭാവിയിലെ അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഐ.സി.ആർ.എഫ് ആശംസകൾ അർപ്പിച്ചു.