മനാമ: ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത്‌ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ആളുകൾക്ക് വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുന്ന പോലീസ് രാഹുൽ ഗാന്ധിയുടെയും, പ്രിയങ്കഗാന്ധിയുടെയും നേത്രത്വത്തിൽ കോൺഗ്രസ്‌ നേതാക്കന്മാർ ഇരയുടെ വീട് സന്നർശിക്കുവാനും, കുടുംബത്തെ ആശ്വസിപ്പിക്കാൻ നടത്തിയ ശ്രങ്ങളെ ആട്ടിമറിക്കുവാനും, കോൺഗ്രസ്‌ നേതാക്കളെ ജയിലിൽ അടക്കുവാൻ ശ്രമിച്ച നടപടികൾ തീ കൊള്ളികൊണ്ട് തല ചൊറിയുന്നു നടപടിയാണ്.

ബി.ജെ.പി ഗവണ്മെന്റ് രാജ്യം ഭരിക്കുവാൻ ആരംഭിച്ച സമയം മുതൽ രാജ്യത്തെ പട്ടിക ജാതി – പട്ടിക വർഗ്ഗ, ആദിവാസി, ദളിത്‌ ന്യുനപക്ഷ വിഭാഗങ്ങൾക്ക് രാജ്യത്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.രാജ്യത്തു നടക്കുന്ന അക്രമ സംഭവങ്ങളിൽ സംഘപരിവാർ സംഘടകളിൽ പെട്ട ആളുകളുടെ സാന്നിധ്യം പോലീസ് പ്രതികളെ സഹായിക്കുവാൻ കാരണമാകുന്നു. യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്നതിന് പകരം പ്രതികളെ എങ്ങനെ സഹായിക്കാം എന്നാണ് പോലീസ് അധികാരികൾ ശ്രദ്ധിക്കുന്നത്. അതിന്റെ പ്രതിഭലനമാണ് മരണപ്പെട്ട പെൺകുട്ടിയുടെ മൃതശരീരം വീട്ടുകാരുടെ അനുവാദം കൂടാതെ രാത്രിയിൽ തന്നെ ദഹിപ്പിച്ചുകളഞ്ഞത്. കൂടാതെ ഇപ്പോൾ പുതിയ വാദവുമായി പോലീസ് വന്നിരിക്കുന്നത് പെൺകുട്ടി ബലത്സഗത്തിന് ഇരയായില്ല എന്ന വാദം.
ഉത്തരപ്രദേശിൽ അധികാരികളും, ഭരണകർത്താക്കളും നടത്തുന്ന ഭരണകൂട ഭീകരകക്ക് എതിരെ രാജ്യത്തെ ജനാധിപത്യ മതേതര ശക്തികൾ ശക്തമായി പ്രതികരിക്കണം എന്ന് ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.