മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ 2020-2021 കാലയളവിലെക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പിൽ ശ്രീ ജയകുമാർ ശ്രീധരനും, ശ്രീ സുനീഷ് സുശീലനും നേതൃത്വം നൽകിയ പാനൽ തിരഞ്ഞെടുക്കപ്പെട്ടു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. ജയകുമാർ ശ്രീധരൻ (ചെയർമാൻ), സുനീഷ് സുശീലൻ (ജനറൽ സെക്രട്ടറി), പവിത്രൻ പൂക്കോട്ടി (വൈസ് ചെയർമാൻ), പ്രസാദ് വാസു (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), കൃഷ്ണകുമാർ കെ.കെ (ട്രഷറർ), പ്രദീപ്‌ കുമാർ (അസിസ്റ്റന്റ് ട്രഷറർ), ജീമോൻ കൃഷ്ണൻകുട്ടി (മെമ്പർഷിപ്പ് സെക്രട്ടറി), ജയമോഹൻ (സ്പോർട്സ് & ഗെയിംസ് സെക്രട്ടറി), ഷിബു രാഘവൻ (കൾച്ചറൽ സെക്രട്ടറി), ഷൈജു കൂരന്റെവിട (ലൈബ്രറിയൻ), ഗോപകുമാർ (കമ്മ്യൂണിറ്റി സ്പോക്ക് മാൻ), ശ്രീകാന്ത് ശിവൻ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരെ തിരഞ്ഞടുത്തതായി എസ്.എൻ.സി.എസ് ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.