മനാമ: രാജ്യത്ത് കൊടുംചൂടിൽ ജോലിചെയ്തു ജീവിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ഐ.സി.ആർ.എഫ് ബഹ്റൈൻ. ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് 140 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും, പഴങ്ങളും കൂടാതെ ഈദ് പ്രമാണിച് ഉച്ച ഭക്ഷണമായി ബിരിയാണി പൊതികളും വിതരണം ചെയ്തു.

വേനൽക്കാല ചാരിറ്റി പ്രവർത്തന പരമ്പരയിലെ നാലാമത്തെ പ്രവർത്തനങ്ങളായിരുന്നു അസ്കറിലെ ആമസോൺ അസ്‌കർ സബ്‌സ്റ്റേഷൻ വർക്ക്  സൈറ്റിൽ വെച്ച് നടന്നു.

കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം, ഐ.സി.ആർ.എഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും, ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തു.

STC ബഹ്‌റൈൻ സ്പോൺസർ ചെയ്ത സൗജന്യ  പ്രീപെയ്ഡ് സിം കാർഡുകളും അസ്‌കർ സബ്‌സ്റ്റേഷൻ വർക്ക്  സൈറ്റിലേ തൊഴിലാളികൾക്ക് വിതരണം ചെയ്തു.

വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ തീരുമാനിച്ചതായിയും, ഐ.സി.ആർ.എഫിന്റെ പ്രവർത്തനങ്ങൾക്ക് സഹായങ്ങളുമായി എത്തുന്ന കമ്പനികൾക്കും, വ്യക്തികൾക്കും നന്ദി അറിയിക്കുന്നതായും ചെയർമാൻ അരുൾദാസ് തോമസ് അറിയിച്ചു.

വേനൽക്കാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളന്റീർമാരായ ക്ലിഫോർഡ് കൊറിയ, സുനിൽ കുമാർ, മുരളീകൃഷ്ണൻ, നാസ്സർ മഞ്ചേരി, പവിത്രൻ STC ബഹ്റൈൻ മാർക്കറ്റിംഗ് മാനേജർ ശ്രീലേഷ് പവാറും പരിപാടിയിൽ പങ്കെടുത്തു.