മനാമ: ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കൊണ്ട് ബഹ്‌റൈനിലെ മലയാളികൾക്കിടയിൽ ശ്രദ്ധ്യേയമായ വോയ്‌സ് മാമ്പ ബഹ്‌റൈൻ കൂട്ടായ്മ ജനറൽ ബോഡി യോഗം കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു, കോവിഡ് പ്രതിസന്ധിയിലും മികച്ച പ്രവർത്തനം കാഴ്ച വെക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി, പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അഡ്മിനും സജീവ പ്രവർത്തകനുമായ റഊഫ് അബ്ദുൽ കാദറിന് യാത്രയയപ്പ് നൽകി, സ്പോർട്സ് വിഭാഗമായ മാമ്പ ചലഞ്ചേഴ്സിന്റെ മാനേജ്‍മെന്റ് പ്രതിനിധി ഫസീൽ, ഫൈസൽ എന്നിവരെ അനുമോദിച്ചു.2021 വർഷത്തേക്കുള്ള ഭാരവാഹികളായി അബ്ദുൽ ഖാദർ കേളോത്ത്, വാഹീദ് തൈകണ്ടി, സിറാജ് മഹമൂദ് പി. കെ, നൗഫൽ ചേട്ടിയാരത്, ശിഹാബ് കാവിന്മൂല, റഫീഖ് മൂലയിൽ, റയീസ് ടി.സി എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തിൽ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു, സിറാജ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു, ഇക്ബാൽ സ്വാഗതവും ഷഹീദ് നന്ദിയും പറഞ്ഞു.