മലപ്പുറം: എടപ്പാൾ തുടർച്ചയായ 40 വർഷത്തെ വട്ടംകുളം പഞ്ചായത്ത് സി.പി.എം ഭരണത്തിന് വിരാമമിട്ട് യുഡിഎഫ് മുന്നേറ്റം.

ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് സി.പി.എം ന് ജനം നൽകിയത് 17 സീറ്റിൽ മത്സരിച്ച സി.പി.എം 6 സീറ്റിൽ ഒതുങ്ങി. പി.കെ.കുഞ്ഞാലിക്കുട്ടിയെ ഉപതെരഞ്ഞെടുപ്പിൽ നേരിടാൻ ജില്ലയിലെ മികച്ച പോരാളിയായി പാർട്ടി കണ്ടത്തിയ എം.ബി.ഫൈസൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് സ്വന്തം ഉരുക്ക് കോട്ടയിൽ പാർട്ടിയെ ഞെട്ടിച്ച് തോറ്റ് തുന്നം പാടി.

പാർട്ടിയും പ്രവർത്തകരും ആ ആഘാതത്തിൽ നിന്നും ഇത് വരെ മുക്തമായിട്ടില്ല .അതിന് പുറമെ സ്ഥിരമായി സി പി.എം ജയിച്ചിരുന്ന കടുംങ്ങാംകുന്ന്, കാലടിത്തറ സീറ്റ് ലീഗ് പിടിച്ചെടുത്തു. പോട്ടൂർ കുത്തക സീറ്റ് ബി.ജെപിയും പിടിച്ചെടുത്തു – യു ഡി എഫിൻ്റെ സീറ്റ് എണ്ണം കുറക്കാൻ സി.പിഎം പരമാവധി ബിജെപിയെ ഉയർത്തി കാട്ടി വർഗീയത ഇളക്കിവിട്ടത് ബി ജെ പി ക്ക് ഗുണം ചെയ്തു.

അവർക്ക് രണ്ട് സീറ്റിൽ വിജയിക്കാൻ സാധിച്ചു.ലീഗ് കേന്ദ്രങ്ങളിൽ മുൻകാലങ്ങളേക്കാൾ ലീഡ് വർദ്ധിച്ചു. കഴുങ്ങിൽ മജീദ്, ശാന്ത മാധവൻ എം.എ നജീബ്, ദീപ മണി കണ്ഠൻ എന്നിവരുടെ വിജയം ഏറെ തിളക്കമുള്ളതാണ് ലക്ഷങ്ങൾ പണം വാരി വിതറിയിട്ടും പ്രചരണത്തിൻ്റെ എല്ലാ വഴികളും നടപ്പാക്കി പെരുമ്പറ മുഴക്കിട്ടും ജലീൽ മന്ത്രി വീടുകൾ തോറും കയറിയിറങ്ങിയിട്ടും ഭരണസ്വാധീനം ഉപയോഗിച്ചിട്ടും വട്ടംകുളം ചെങ്കോട്ട തകർക്കാൻ കഴിയില്ലന്ന സി.പി.എമ്മിന്റെ അഹങ്കാരത്തിനാണ് ഇപ്രാവശ്യം ജനങ്ങൾ വിധിയെഴുതിയത്.

9 സീറ്റിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ലീഗ് ഏഴ് സീറ്റിൽ വിജയിച്ച് ചരിത്രം കുറിച്ചു.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ.