മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി‌.ആർ.‌എഫ്) ഫേസ് മാസ്ക് വിതരണ സംഘം ആൻറി ബാക്ടീരിയൽ സോപ്പുകളും, പുനരുപയോഗിക്കാവുന്ന ഫേസ് മാസ്കുകളും, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, കൂടാതെ വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയുള്ള സമയങ്ങളിൽ ഞങ്ങളുടെ സ്പെഷ്യലിസ്റ്റ് ടീമിനെ ബന്ധപ്പെടാൻ ഉള്ള നമ്പറുകളുള്ള ഫ്ലയേഴ്സും, മനാമ ഏരിയ യിൽ വിതരണം ചെയ്‌തു.

ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഫേസ് മാസ്ക് വിതരണ കോർഡിനേറ്റർ സുരേഷ് ബാബു, വോളണ്ടിയർമാർ പവിത്രൻ നീലേശ്വരം കൂടാതെ നൗഷാദ് എന്നിവർ പങ്കെടുത്തു.