മനാമ: രാജ്യത്ത് സന്ദർശക വിസകാർക്ക് സന്തോഷ വാർത്ത. കാലാവധി കഴിഞ്ഞ എല്ലാ സന്ദർശക വിസകളുടെയും കാലാവധി മൂന്ന്​ മാസത്തേക്ക്​ കൂടി നീട്ടി. നാഷണാലിറ്റി, പാസ്​പോർട്ട്​സ്​ ആൻറ്​ റസിഡൻസ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്​-19 രോഗ വ്യാപനം സ്യഷ്ടിച്ച പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് തീരുമാനം.

ജൂലൈ 21 മുതൽ ഒക്​ടോബർ 21 വരെയാണ്​ ഇതിന്​ പ്രാബല്യമുണ്ടാകുക. എല്ലാ സന്ദർശക വിസകളും അപേക്ഷ കൂടാതെ തന്നെ പുതുക്കപ്പെടും. ഒക്​ടോബർ 21ന്​ ശേഷവും ബഹ്​റൈനിൽ തങ്ങാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക്​ ഇ-വിസ പോർട്ടൽ വഴി വിസ പുതുക്കുന്നതിന്​ അപേക്ഷിക്കാവുന്നതാണ്.