മലപ്പുറം: യു.എ.ഇ യുടെ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായയി മലപ്പുറം എടപ്പാൾ മാണൂർ സ്വദേശി. ഈസ്റ്റും മാണൂരിൽ താമസിക്കുന്ന അബ്ദുള്ളക്കുട്ടി ജമീല ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനായ പി.പി അജ്മൽ, അൽ കുറൈൻ ഹെൽത്ത് സെൻട്രൽ വെച്ച് സഹോദരൻ അംജദ് മാണൂർ ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകരിൽ നിന്നാണ് കോവിഡ് വാക്സിൻ ഡോസ് സ്വീകരിച്ചത്.

ലോകം കോവിഡിൽ നിന്നുള്ള മോചനനം തേടിയുള്ള യാത്രയിലാണ്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ കോവിഡ് മഹാമാരിയെ തുരത്താനുള്ള വാക്സിനുകളുമായി മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്, ഇതിനിടയിലാണ് അറബ് ലോകത്തിന് തന്നെ അഭിമാനമായി യു.എ.ഇ കോവിഡ് വാക്സിൻ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്നത്.

കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിൻ കണ്ടെത്തുന്നതിൽ യു.എ.ഇ യും വിജയകരമായി മുന്നേറി കൊണ്ടിരിക്കുന്നു. അബുദാബി എക്സിബിഷൻ സെന്ററിൽ വെച്ചും, ഷാർജ അൽ കുറൈൻ ഹെൽത്ത് സെൻട്രൽ വെച്ചുമായി സ്വദേശികളിലും, വിദേശികളിലുമായി 15000 ത്തോളം പേർക്ക് നിലവിൽ യു.എ.ഇ കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു.

ഷാർജയിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയാണ് പി.പി അജ്മൽ.

വർഷങ്ങളോളമായി ആരോഗ്യ രംഗത്ത് ജോലി ചെയ്തു വരുന്ന സഹോദരൻ അംജദ് മാണൂർ ഈ
കോവിഡ് കാലത്തും യു.എ.ഇയിലെ ആരോഗ്യ പ്രവർത്തകരോടൊപ്പം രാപകലില്ലാതെ പ്രവർത്തിച്ചുവരികയാണ്.

സ്വന്തം ജീവിതത്തിന്റെ വില തിരിച്ചറിഞ്ഞുകൊണ്ട് മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ സഹോദരങ്ങളുടെ പ്രവർത്തഞങ്ങളെന്ന് ഗ്രീൻ മാണൂർ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

രാജ്യത്തെ വൈദ്യ ചരിത്ര പുസ്തകത്തിൽ
പി.പി. അജ്മലും, സഹോദരൻ അംജദ് മാണൂരും ഇടം പിടിക്കുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല എന്ന് ഗ്രീൻ മാണൂർ പ്രവർത്തകർ അവകാശപ്പെട്ടു.

 

തന്നിലെ മനുഷ്യത്വത്തെ തിരിച്ചറിഞ്ഞുകൊണ്ട് ആത്മ തേജസോടെയുള്ള പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടു പോകണമെന്നും, നിങ്ങളുടെ പ്രവർത്തനങ്ങളിൽ മാണൂർ നിവാസികൾക്ക് അഭിമാനമുണ്ടെന്നും, തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നതായും മാണൂർ മേഖല യൂത്ത് ലീഗ് പ്രവർത്തകർ പത്രകുറിപ്പിലൂടെ അറിയിച്ചു.