മനാമ: സമസ്ത ബഹ്‌റൈൻ ഉമ്മുൽ ഹസ്സം ഏരിയ – ദാറുൽ ഉലൂം മദ്രസ്സ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി ഫോട്ടോ മത്സരം സംഘടിപ്പിച്ചു. ഈ കോവിഡ് കാലത്തിൽ മദ്റസകൾ എല്ലാം ഓൺലൈൻ ആയി നടക്കുമ്പോൾ കുട്ടികളെ പ്രോത്സാഹിപ്പിക്കാനായിട്ടാണ് ഫോട്ടോ മത്സരം സംഘടിപ്പിച്ചത്. ഓൺലൈൻ മദ്രസ്സ ക്ലാസ് വീട്ടിലിരുന്നു പഠിക്കുന്ന കുട്ടിയുടെ പശ്ചാത്തലം ഉൾപ്പെടുന്ന ഫോട്ടോ എടുത്ത് സ്വദർ ഉസ്താദ് പറഞ്ഞ സമയത്തു മദ്രസ്സ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഒന്നാം ക്‌ളാസ്സിലെ എല്ലാ കുട്ടികളും വളരെ ആവേശ പൂർവം മത്സരത്തിൽ പങ്കെടുത്തു. സമസ്ത ഉമ്മുൽ ഹസ്സൻ ഏരിയ കോർഡിനേറ്ററും സ്വദർ ഉസ്താദും ആയ സകരിയ ദാരിമി മത്സരം നിയന്ത്രിച്ചു. നാട്ടിൽ നിന്നുള്ള അനസ് അസ്അതി ഉസ്താദിന്റെയ് നേതൃത്വത്തിലുള്ള പ്രഗത്ഭരായാ മൂന്നംഗ ജഡ്ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. ആവേശകരമായ മത്സരത്തിൽ അശസ് അലി ഒന്നാം സ്ഥാനവും ഫാത്തിമ സഹ്റ രണ്ടാം സ്ഥാനവും മെഹ്‌ഫിന് ബഷീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സദർ ഉസ്താദ് സകരിയ ദാരിമിയും ഉസ്താദ് ഇബ്രാഹിം ദാരിമിയും സമസ്ത ഏരിയ കമ്മറ്റിയും വിജയികളെ അനുമോദിച്ചു

വളരെ വിപുലമായ പഠന രീതിയാണ് ദാറുൽ ഉലൂം മദ്രസയിൽ സകരിയ ദാരിമിയുടെ നേതൃത്തിൽ നടന്നു വരുന്നത്. ഫോട്ടോ മത്സരം വളരെ നല്ലനിലയിൽ സംഘടിപ്പിച്ച മദ്രസ കമ്മറ്റിയെ രക്ഷിതാക്കൾ പ്രകീർത്തിച്ചു