ന്യൂഡൽഹി: പൂജാ ആവശ്യത്തിനുള്ള ചാണക കേക്ക് വാങ്ങിക്കഴിച്ച് വയറിളക്കം പിടിച്ചു. ചാണകം കൊണ്ടുള്ള കേക്കു കഴിച്ചയാളുടെ റിവ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പൂജക്കും മറ്റു ആചാരങ്ങള്‍ക്കുമായി ചാണകം ഉണക്കി കേക്കു രൂപത്തിലാക്കി വില്‍ക്കുന്ന കേക്കാണിത്. ചാണക കേക്ക് ഭക്ഷ്യ യോഗ്യമല്ല. ഡോ. സഞ്ജയ് അറോറ എന്ന് പേരുള്ള ട്വിറ്റര്‍ ഉപഭോക്താവാണ് ചാണക കേക്ക് റിവ്യൂ ചെയ്ത സ്‌ക്രീന്‍ഷോട്ട് എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

കസ്റ്റമര്‍ റിവ്യൂവിലാണ് ചാണക കേക്കിനെക്കുറിച്ചുള്ള അഭിപ്രായം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിച്ചുനോക്കിയപ്പോള്‍ വളരെ വൃത്തികെട്ട രുചി. മണ്ണിന്റെയും പുല്ലിന്റെയും രുചായാണതിന്. കഴിച്ചതിന് ശേഷം എനിക്ക് വയറിളക്കം ഉണ്ടായി. കേക്ക് ഉണ്ടാക്കുമ്പോള്‍ കുറച്ചുകൂടി ശുചിത്വം പാലിക്കണം. രുചിയില്‍ കുറച്ചുകൂടി ശ്രദ്ധ പാലിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതാണ് കസ്റ്റമര്‍ റിവ്യൂ. ഇത് അബദ്ധം പറ്റി കഴിച്ചതാണോ അതോ പരിഹാസരൂപേണ ആരെങ്കിലും കുറിച്ചതാണോ എന്ന് വ്യക്തമല്ല.

‘ആമസോണ്‍ ഉപഭോക്താവ് ഈ ഉത്പന്നം പൂജയ്ക്കാണ് എന്ന് എഴുതിയത് വായിച്ചിട്ടില്ല എന്ന് തോന്നുന്നു, സംഭവം നേരെ അകത്താക്കി’ എന്നാണ് സഞ്ജയ് റാവത് കുറിച്ചത്.