മനാമ: പ്രവാസികളിൽ ഇന്ന്‌ വ്യാപകമായി കാണുന്ന മാനസിക പിരിമുറുക്കത്തെ കൈകാര്യം ചെയ്യാനും മറികടക്കാനും അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടി ഐ.സി.എഫ് ബഹ്‌റൈൻ മനഃശാസ്ത്ര കൗൺസലിങ് പ്രോഗ്രാം സംഘടിപ്പിച്ചു. കഴിഞ്ഞ ഞായർ രാത്രി 8 മണിക്ക് “സ്‌ട്രെസ് മാനേജ്മെന്റ്” എന്ന ശീർഷകത്തിൽ ഓൺലൈനിൽ നടത്തിയ പ്രോഗ്രാമിന് മനഃശാസ്ത്ര കൗൺസലിങ് വിദഗ്ധൻ മുഹമ്മദ്‌ ഫാസിൽ താമരശ്ശേരി നേതൃത്വം നൽകിയത്. നിലവിലെ സാഹചര്യത്തിൽ നിരവധി പേർക്ക് ആശ്വാസം നൽകുന്നതായിരുന്നു ഈ ഓൺലൈൻ കൗൺസലിങ് പ്രോഗ്രാമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.