മലപ്പുറം: വട്ടംകുളം ഗ്രാമ പഞ്ചായത്ത്
2019-20 വാർഷിക പദ്ധതിയിൽ പട്ടികജാതി വികസനഫണ്ട് ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 41 എസ് സി വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്ത്. പതിനൊന്ന് ലക്ഷം രൂപ ചിലവഴിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.പി റാബിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ്‌ ശ്രീജ പാറക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി കൃഷ്ണൻ, പ്രീത, അനിത, മെമ്പർമാരായ എം മുസ്തഫ, പത്തിൽ അഷറഫ്, കെ.വി കുമാരൻ, കഴുങ്കിൽ മജീദ്, പ്രേമലത, ശരീഫ, രഞ്ജുഷ, സെക്രട്ടറി പി.വി ബാബുരാജൻ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ