മനാമ: ബഹ്‌റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റും സീനിയർ അംഗവുമായ പി.ടി തോമസിന് സമാജംപ്രസിഡന്റ് പി.വി  രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ വെബിനാരിലൂടെ ഉജ്ജ്വല യാത്രയയപ്പു നൽകി.

നവംബര് 19 നു രാത്രി 8 മണിക്ക് ആരംഭിച്ച യാത്രയയപ്പു ചടങ്ങിൽ സമാജത്തിലെ മുതിർന്ന അംഗങ്ങളുംസാമൂഹിക പ്രവർത്തകരും,മറ്റുള്ളവരും അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. 42 വർഷമായി ബഹ്‌റൈനിലുള്ളശ്രീ പി ടി തോമസ് സമാജത്തിന്റെ ഒട്ടനവധി പ്രവർത്തനങ്ങളിൽ പങ്കാളിയായി. ബഹ്‌റൈൻ കേരളീയ സമാജംപ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള നയിച്ച വെബിനാർ യാത്രയയപ്പു ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറിവർഗീസ് കാരക്കൽ സ്വാഗതവും, സമാജം വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് നന്ദിയും രേഖപ്പെടുത്തി.

സമാജം മുൻ പ്രസിഡണ്ട് ജോൺ ഐപ്പ്, മുൻ ജനറൽ സെക്രട്ടറിമാരായ എം.പി രഘു, വീരമണി, ശ്രീമതി രാജുനായർ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, മോഹൻ രാജ്, എൻ.കെ മാത്യു,

മനോജ് സകരിയ, മുൻ ജനറൽ സെക്രെട്ടറി മധു മാധവൻ, ശ്രീമതി മോഹിനി തോമസ്, സമാജം മെമ്പർഷിപ്സെക്രട്ടറി ശരത്ത് നായർ, ലൈബ്രേറിയൻ വിനൂപ് കുമാർ, ശ്രീമതി ജയശ്രീ സോമനാഥ്, സമാജം ട്രഷറർബഹ്‌റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റും സീനിയർ അംഗവുമായ പി.ടി തോമസിന് യാത്രയയപ്പു നൽകി.

മറുപടി പ്രസംഗത്തിൽ ഇത്തരത്തിലുള്ള യാത്രയയപ്പു സംഘടിപ്പിച്ച രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽഉള്ള സമാജം ഭരണ സമിതിക്കു അദ്ദേഹത്തിന്റെ നന്ദി അറിയിച്ചു.