മനാമ: ബഹ്‌റൈനിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ “ബി.എം.സി ഗ്ലോബൽ ലൈവ്” എന്ന പേരിലുള്ള ഫേസ്ബുക്ക് ലൈവ് യൂട്യൂബ് വാർത്താ ചാനലിന് മിനിസ്ട്രി ഓഫ് ഇൻഫർമേഷന് കീഴിലുള്ള നാഷണൽ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ അനുമതി ലഭിച്ചതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ “ബി. എം. സി. ഗ്ലോബൽ ലൈവ്” എന്ന ഫേസ്ബുക്ക് ലൈവ് യൂട്യൂബ് ചാനലിന് വിനോദത്തിനും വിദ്യാഭ്യാസത്തിനും ഉതകുന്ന പുതുമയാർന്ന പരിപാടികളിലൂടെ പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയാണ് ഇതിനകം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്തുത ചാനലിലൂടെ വിവിധ ഭാഷകളിലുള്ള ദേശീയ പ്രാദേശിക അന്താരാഷ്ട്രീയ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട്, തത്സമയ സംപ്രേക്ഷണം ഉടനെ ആരംഭിക്കുമെന്ന് ചാനൽ മീഡിയ ഹെഡ് പ്രവീൺ കൃഷ്ണയും, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് സുധി പുത്തൻവേലിക്കരയും അറിയിച്ചു.