മനാമ: രോഗ ലക്ഷണമില്ലാത്തവര്‍ക്കും യാത്രക്കാര്‍ക്കുമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ കോവിഡ്-19 ആര്‍ടി-പിസിആര്‍ പരിശോധന തുടങ്ങി. വ്യക്തിഗത പരിശോധനക്ക് 25 ദിനാറാണ് ചാര്‍ജ്. യാത്രക്കാര്‍ക്കും കോര്‍പ്പറേറ്റ് ടീമുകള്‍ക്കുമായി 18 ദിനാറിന്റെ പരിശോധന പാക്കേജും ലഭ്യമാണെന്ന് മാനേജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ലബോറട്ടറിയുടെ സഹകരണത്തോടെയാണ് കോവിഡ്-19 പരിശോധന നടത്തുന്നത്. രോഗ ലക്ഷണമുള്ളവര്‍ക്ക് കഴിഞ്ഞ മെയ് മുതല്‍ ഷിഫയില്‍ ആര്‍ടി-പിസിആര്‍ പരിശോധനയുണ്ട്. അത് തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 17288000, വാട്‌സ്ആപ്പ് 16171819.