മനാമ: ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്‌റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ഇടതുപക്ഷ ഭരണം – പ്രവാസി കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.

പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, നവകേരള കോർഡിനേഷൻ കമ്മറ്റി സെക്രട്ടറി ഷാജി മൂതല, ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മറ്റി അംഗം സൽമാനുൽ ഫാരിസ്, ബഹ്‌റൈൻ കെ.എം.സി.സി സെക്രട്ടറി ഫൈസൽ ഇ.പി. ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി ലിവിൻ കുമാർ എന്നിവർ പങ്കെടുത്തു. മാധ്യമ പ്രവർത്തകൻ അനസ് യാസിൻ മോഡറേറ്ററായിരുന്നു.