മനാമ: ലാളിത്വത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതിഭാസം കെ.പി.സി.സി. ജനറൽ സിക്രട്ടറിയും ഐ.എൻ.ടി.യു.സി നേതാവുമായ കണ്ണൂർ മുൻ ഡി.സി.സി പ്രസിഡൻറ് കെ സുരേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മറ്റി പ്രമേയം അവതരിപ്പിച്ചു.

കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരെ മതേതര ജനാതിപത്യത്തിൽ ഊന്നൽ നൽകി കോൺഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന മുന്നണി പോരാളികളിൽ പ്രധാനിയായ സുരേന്ദ്രൻ എന്നും പ്രവർത്തകർക്ക് ആവേശമായിരുന്നു.
അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് തീരാനഷ്ടവുമാണെന്നും അനുശോചന പ്രമയത്തിൽ പറയുന്നു.
ഒ.ഐ.സി.സി. ഗ്ലോബൽ ജനറൽ സിക്രട്ടറി രാജു കല്ലുംപുറം, നാഷണൽ പ്രസിഡന്റ് ബിനു കുന്നന്താനം, ജില്ലാ കമ്മറ്റി നേതാക്കളായ രവി കണ്ണൂർ, ഫിറോസ് അറഫ, മുനീർ കൂരൻ, അശറഫ് സാബിറാസ്, പ്രജിത്, ശിബിൻ മുനീർ എന്നിവർ പ്രമേയത്തിൽ അനുശോചനം രേഖപ്പെടുത്തി.