മുഹറഖ്: ഖുർആൻ പഠിതാക്കൾക്കായി “തർത്തീൽ” എന്ന പേരിൽ ദാറുൽ ഈമാൻ മുഹറഖ് ഏരിയാ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. അർഥവും ആശയവും മനസ്സിലാക്കിയുള്ള ഖുർആൻ പഠനം ജീവിതത്തെ നന്മയിലേക്ക് മുന്നേറുവാൻ സഹായിക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഏരിയാ ഓർഗനൈസർ ഷബീറ മൂസ പറഞ്ഞു.

വനിതാ വിഭാഗം ജനറൽ സെക്രട്ടറി സക്കീന അബ്ബാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഖുർആനിന്റെ അമാനുഷികത തന്നെയാണ് അതിന്റെ കാലികമായ പ്രസക്തിയെന്നും  ജീവിതത്തിൽ അതിന് സ്വാധീനം ചെലുത്താൻ സാധിക്കേണ്ടതുണ്ടെന്നും അവർ ഉദ്ബോധിപ്പിച്ചു.

ഖുർആൻ സ്റ്റഡി സെന്ററുകളിലെ പഠിതാക്കളുടെ അനുഭവങ്ങൾ ഫിസ്‌ന, മുഫ്‌സീറ, സുനിത എന്നിവർ പങ്കുവെച്ചു. ഖുർആനിന്റെ ചരിത്രം, അമാനുഷികത, പാരായണരീതി എന്ന വിഷയത്തിൽ മുഹ്സിന അബ്ദുൽ മജീദ് സംസാരിച്ചു. ഷഫ്‌ന ഹകീം ഗാനമാലപിച്ചു.

ജാസ്മിൻ നാസറിന്റെ ഖിറാഅത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ നജ്മ സാദിഖ് സ്വാഗതവും ഏരിയ സെക്രട്ടറി പി.വി ഷഹ്നാസ് സമാപനവും നിർവഹിച്ചു.