റാസൽഖൈമ: വിദ്യാഭ്യാസ തൊഴിൽ അഭിരുചികളെ കുറിച്ച് അറിയുന്നതിനും, അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും ഓൺലൈൻ അഭിരുചി പരീക്ഷ തയ്യാറാക്കി ലിവ് ടു സ്മൈൽ  ശ്രദ്ധേയമാകുന്നു. വാണിജ്യോദ്ദേശത്തോടെ വികസിപ്പിച്ചെടുത്ത സംവിധാനം സമകാലിക സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രോമോ കോഡ് നൽകി പൂർണമായും സൗജന്യമായി നൽകുകയാണ്.

വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന അഭിരുചികൾ ശാസ്ത്രീയ പരിശോധനയിലൂടെ  കണ്ടെത്തുക എന്നതാണ് അഭിരുചി പരീക്ഷകളുടെ ദൗത്യം.

വിദ്യാർഥികൾ തുടർ പഠനത്തിനു തയ്യാറാകുന്ന ഈ സമയത്ത് അനുയോജ്യമായ പ്ലസ് ടു ഓപ്‌ഷനുകളും   ഉന്നത പഠന മേഖലയും കൃത്യമായി തിഞ്ഞെടുക്കാൻ  ലിവ് ടു സ്മൈലിന്റെ അഭിരുചി പരീക്ഷ വിദ്യാർത്ഥികളെ സഹായിക്കും. ഇംഗ്ലീഷിന് പുറമെ മലയാളം, കന്നഡ, തമിഴ് എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലും ലിവ് ടു സ്‌മൈലിന്റെ ഓൺലൈൻ ആപ്റ്റിട്യൂട് ടെസ്റ്റ്‌ ഇപ്പോൾ ലഭ്യമാണ്. ഭാഷാപരവും സാമ്പത്തികവുമായ വെല്ലുവിളികൾ കാരണം സമൂഹത്തിൽ താഴെത്തട്ടിലുള്ളവർക്ക് ഇവ അപ്രാപ്യമാകുന്നു എന്ന തിരിച്ചറിവാണ് ദക്ഷിണേന്ത്യൻ ഭാഷകളിൽ ഈ പരീക്ഷകൾ ലഭ്യമാക്കുന്നതിലൂടെ മറികടക്കാൻ ഉദ്ദേശിക്കുന്നത്.

എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് ഓൺലൈൻ അഭിരുചി പരീക്ഷയുടെ പ്രധാന പ്രായോജകർ. സൗജന്യ അഭിരുചി പരീക്ഷ ഉപയോഗപ്പെടുത്തുന്നത്തിനു  www.livetosmile.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയും “SMILE ” എന്ന പ്രോമോ കോഡ് ഉപയോഗിക്കുകയും ചെയ്യുക

അഭിരുചി പരീക്ഷക്ക് പുറമെ സൗജന്യ കൗൺസിലിംഗുകളും, സ്‌കിൽ ട്രൈനിംഗുകളും ലിവ് ടു സ്‌മൈൽ നടത്തുന്നു.