മനാമ: രണ്ടുപതിറ്റാണ്ട് കാലം ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ച തൃശൂർ കരൂപ്പടന്ന മന്തുരുത്തി വീട്ടിൽ എം.എ. ഷംസുദ്ദീൻ (66 ) നിര്യാണത്തിൽ കെ.എച്.കെ ഹീറോസ് അനുശോചനം രേഖപ്പെടുത്തി.

മസ്തിഷ്ക ആഘാതത്തിനെ തുടർന്ന് ബഹ്‌റൈനിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്റ്റംബർ 14 തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

സെപ്റ്റംബർ 15 ചൊവ്വാഴ്ച രാവിലെ മയ്യിത്ത്‌ നമസ്കാരത്തിന് ശേഷം മനാമയിലെ കുവൈറ്റ് പള്ളി കബറിസ്ഥാനിൽ കബറടക്കം നടത്തി.

മനാമ സെൻട്രൽ മാർക്കറ്റിൽ അൽ അമീൻ റസ്റ്റോറന്റ് നടത്തി വരികയായിരുന്നു.1970 കളിൽ ബഹ്റൈനിൽ എത്തിയ ഷംസുദ്ദീൻ പിന്നീട് കുടുമ്പത്തോടെ ബഹ്റൈൻ പൗരത്വം സ്വീകരിക്കുകയായിരുന്നു.

ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനും, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.

അദ്ദേഹത്തിന്റെ വിയോഗത്തിൽ കെ.എച്.കെ ഹീറോസ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൻസൂർ അനുശോചനം രേഖപ്പെടുത്തി. ഷംസുദ്ധീന്റെ കുടുമ്പത്തിന്റെ ദുഃഖത്തിലും പങ്കുചേരുന്നതായും അറിയിച്ചു.

അയിഷാബിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷഹീർ, ഷബാന, മുഹമ്മദ് ഷഫീർ, മുഹമ്മദ് ഷമീർ, മുഹമ്മദ് ഷാഹിദ് എന്നിവരാണ്. മരുമക്കൾ: ഫമിദ, ഷൗക്കത്തലി, ഫറ, നാദിയ.

ഇളയ മകൻ മുഹമ്മദ് ഷാഹിദ് ഹിസ് ഹൈനസ് ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ പ്രൈവറ്റ് സെക്രട്ടറിയും, ബഹ്‌റൈൻ ബ്രേവ് കോംബാറ്റ് ഫെഡറേഷന്റെ പ്രെസിഡന്റുമാണ്.