മനാമ: വടകര മണിയൂർ, ഇളം മ്പിലാട്ട് അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നതിന് സൗജന്യമായി സ്ഥലം നൽകിയ ജെ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് കെ.എം ഭാസ്കരനേയും, ഇളമ്പിലാട്ട് ബസ് കാത്തിരുപ്പു കേന്ദ്രം നിർമ്മിച്ചു നൽകുന്നതിൽ മുഖ്യപങ്കാളിയുമായ റിഫ ഏരിയ പ്രസിഡന്റ് യു.പി രാമകൃഷ്ണനേയും ജനതാ കൾച്ചറൽ സെന്റർ ആദരിച്ചു. പ്രസിഡന്റ് സിയാദ് ഏഴംകുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഫോർ പിഎം മലയാളം, ഡെയിലി ട്രിബ്യൂൺ ഇംഗ്ലീഷ് ന്യൂസ് പേപ്പർ ചെയർമാൻ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി നജീബ് കടലായി സ്വാഗതവും, ട്രഷറർ മനോജ് വടകര നന്ദിയും പറഞ്ഞു. ബഹ്റൈൻ മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.