മനാമ: ബഹ്‌റൈനിൽ നിന്നും 23 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്വദേശത്തേക്കു മടങ്ങുന്ന തൽഹത്ത് അബൂബക്കറിന് മയ്യഴിക്കൂട്ടായ്‌മ യാത്രയയപ്പ് നൽകി. ഉമ്മുൽ ഹസ്സം അൽ റീഫ് പനേഷ്യയിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി റഷീദ്‌ അദ്ധ്യക്ഷം വഹിച്ചു. ജീവകാരുണ്യ പ്രവർത്തനരംഗത്തുള്ള തൽഹത്തിന്റെ ഇടപെടലുകൾ പ്രവാസജീവിതത്തിന് ശേഷവും തുടരണമെന്ന് ആശംസകൾ അർപ്പിച്ച് സംസാരിച്ച താഹിർ വി.സി., റഷീദ്‌ മാഹി, മുജീബ് മാഹി എന്നിവർ അഭ്യർത്ഥിച്ചു.

നിയാസ് വി.സി, ഫുആദ് കെ.പി., സാദിഖ്‌ കെ. എൻ., താനിഷ്‌ തൽഹത്ത് എന്നിവർ പങ്കെടുത്തു.

തൽഹത്തിന്റെ മറുപടി പ്രസംഗത്തിന് ശേഷം റിജാസ് റഷീദ്‌ നന്ദി പ്രകാശിപ്പിച്ചു.