മനാമ: സ്നേഹ സമ്പന്നനും ആദരണീയനുമായ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽഖലീഫയുടെ അനുസ്മരണ യോഗം ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് മുനീർ ഒറവക്കോട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി പ്രവീൺ മേല്പത്തൂരും രക്ഷാധികാരി ഉമ്മർ ഹാജി ചേനാടനും ഖലീഫയുടെ സഹജീവി സ്നേഹത്തെയും സഹാനുഭൂതിയെയും കുറിച്ച് സംസാരിച്ചു. കൂട്ടായ്മ അംഗങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിൽ ജീവനക്കാരുമായിരുന്ന ഷഫീഖ് ഇരിമ്പിളിയവും സൈഫുദ്ധീനും അദ്ദേഹത്തിന്റെ ലാളിത്യത്തെ കുറിച്ചും പാവപ്പെട്ട ജീവനക്കാരോടുള്ള കരുതലിനെ കുറിച്ചും അനുസ്മരിച്ചു. അഹമ്മദ് കുട്ടി, റിഷാദ് വാഴക്കോട്, റഷീദ്, സൈനുദ്ധീൻ തുടങ്ങിയവരും ഖലീഫക്കു വേണ്ടി പ്രാർത്ഥനകൾ നേർന്നു. അനുശോചനയോഗത്തിൽ അസൈനാർ, രാജേഷ്, വാഹിദ് എന്നിവരും സംസാരിച്ചു.