കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന യാത്രാ വിലക്ക് നീട്ടി കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആഗോള തലത്തിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശപ്രകാരമാണ് നടപടി.

ഇന്ന് മുതല്‍ കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് പിന്‍വലിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് നേരിട്ടുള്ള യാത്ര സാധ്യമാകുമായിരുന്നതിനാല്‍ പ്രവാസികളും ഏറെ ആശ്വാസത്തിലായിരുന്നു. ഇതിനിടെയാണ് വിലക്ക് നീട്ടിക്കൊണ്ടുള്ള പുതിയ അറിയിപ്പ് വന്നത്.