മലപ്പുറം: എടപ്പാൾ ഗ്രാമപഞ്ചായത്തിനെയും, വട്ടംകുളം പഞ്ചായത് ടൌൺ മേഖലയും കോവിഡ് കണ്ടയ്നമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

 23-06-2020 മുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്.

വ്യാപാര സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1 വ്യാപാര സ്ഥാപനങ്ങളിൽ മാസ്ക് ദരിച്ചവരെ മാത്രം പ്രേവേശിക്കാൻ പാടുള്ളു.

2 ആവശ്യത്തിന് ഹാൻഡ് സാനിറ്റൈസർ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ലഭ്യമാകണം കടയിൽ കയറുന്നതിനു മുൻപും ഇറങ്ങിയതിനു ശേഷവും സാനിറ്റൈസർ കൊണ്ട് കൈകൾ അണുവിമുക്തമാകണം.

3 വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയുന്ന ആളുകളിൽ രോഗ ലക്ഷണം ഉണ്ടെങ്കിൽ ഉടനടി റിപ്പോർട്ട് ചെയുകയും
രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കാൻ സാദിക്കുന്നത്ര ഉഭഭോക്താക്കളെ മാത്രം ഒരേസമയം വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ പാടുള്ളു.

4 വ്യാപാര സ്ഥാപനങ്ങളിൽ വരുന്ന എല്ലാ വ്യക്തികളുടെയും പേര് ഫോൺ നമ്പർ വിലാസം രേഖപ്പെടുത്തണം.

5 ദാരാളം ഉഭഭോക്താക്കൾ എത്തുന്ന വലിയ വ്യാപാര സ്ഥാപനങ്ങളിൽ താപനില ആളാകാൻ ഉള്ള ഇൻഫ്രാറെഡ് തെർമോമീറ്റർ ഉണ്ടായിരിക്കണം.

6 പനിയോ മറ്റു ലക്ഷണമോ ഉള്ളവരെ പ്രാദേശിക ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പരിശോധിക്കാനുള്ള സംവിദാനം ഒരുക്കണം