മലപ്പുറം: എടപ്പാൾ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ്, കണ്ടനകം തിരു മാണൂർ വാരിയത്ത് പള്ളിയാലിൽ മാടമ്പി (75) നിര്യാതനായി. കമ്മ്യുണിസ്റ്റ് പാർട്ടിയെ മേഖലയിൽ കെട്ടിപടുക്കുന്നതിലും, കാവിൽ സമരം, മൂക്കോല സമരം, കുത്തുള്ളി സമരം, ട്രാക്ടർ വിരുദ്ധ സമരം എന്നിവക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. ഭാര്യ മീനാക്ഷി. മക്കൾ ജയൻ, സുന്ദരൻ, സുരേഷ് (മസ്കത്ത്), ദീപ. മരുമക്കൾ നീതു, ജിജി, .ഷീബ, ഹരിദാസ് (മസ്കത്ത്).