മനാമ: ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ഒരുക്കുന്നതിനായി കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ ആവിഷ്കരിച്ച മലയാളം മിഷൻ പദ്ധതിയുടെ കീഴിലുള്ള മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഭാഗമായി ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ വിദ്യാഭ്യാസ വിഭാഗം വെസ്റ്റ് റിഫ ദിശ സെന്ററിൽ നടത്തുന്ന മലയാളം പാഠശാലയിലേക്ക് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസുകളിലേക്ക്   സംപ്തമ്പർ 5നു മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്  39405037, 34635181 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.