“മുൻ തൊഴില്‍-സാമൂഹികക്ഷേമ മന്ത്രി അബ്ദുൾ നബി അൽ ഷോല എഴുതിയ ഗാന്ധിയെക്കുറിച്ചുള്ള ആദ്യ അറബിക് പുസ്തകത്തിന്റെ ഉർദു പതിപ്പ് ഡോ. സാം പിട്രോഡ പുറത്തിറക്കി”

മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ 151-ാം ജന്മവാർഷികം ആഘോഷിച്ചു.ശോഭനമായ ഭാവിയിലേക്കുള്ള ഗാന്ധിയൻ പാരമ്പര്യത്തിന്റെയും ആശയങ്ങളുടെയും പ്രാധാന്യം പ്രാസംഗികര്‍ ഊന്നിപ്പറഞ്ഞു. ഐ.ഒ.സി ചെയർമാനും ടെക്നോക്രാറ്റുമായ സാം പിട്രോഡയാണ് വെബിനാർ ഉദ്ഘാടനം ചെയ്തത്. ബഹ്റൈനിലെ മുൻ മന്ത്രിയും അൽഫനാർ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ് ചെയർമാനുമായ അബ്ദുൾനബി അൽഷോല രചിച്ച മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകം സാം പിട്രോഡ ഓൺലൈൻ സെമിനാറിൽ പുറത്തിറക്കിസമാധാനവും സമത്വവും സംബന്ധിച്ച ഗാന്ധിജിയുടെ കാഴ്ചപ്പാടും അഹിംസാ രീതിയും ഇന്ന് ഏറെ പ്രസക്തമാണെന്ന് പ്രഭാഷകർ പറഞ്ഞു.
മുമ്പത്തേക്കാൾ ഗാന്ധിസം ലോകത്തിന് പ്രസക്തമാണെന്നു മുഖ്യാതിഥി സാം പിട്രോഡ പറഞ്ഞു. ‘മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും മൂല്യങ്ങൾ നാം ഓർമ്മിക്കുന്നത് നല്ലതാണ്. നമുക്കെല്ലാവർക്കും ഗാന്ധിയൻ മൂല്യങ്ങൾ അറിയാം, പക്ഷേ അവ പരിശീലിക്കാൻ പ്രയാസമാണ്. അദ്ദേഹത്തിന് പ്രധാനപ്പെട്ടത് സത്യവും സമ്പൂർണ്ണ സമാധാനവുമായിരുന്നു. സ്വാതന്ത്ര്യം, നീതി, ജനാധിപത്യം എന്നിവയിൽ അദ്ദേഹം വിശ്വസിച്ചു. ഈ കാര്യങ്ങളെല്ലാം വളരെ അടിസ്ഥാനപരമാണ്. ഇന്നത്തെ ദൌത്യം നമ്മൾ ഓരോരുത്തരും ആത്മ പരിശോധന നടത്താനും ഗാന്ധിയൻ മൂല്യങ്ങൾ പരിശീലിപ്പിക്കാനും ആയിരിക്കണമെന്നു സാം പിട്രോഡ പറഞ്ഞു.ബഹ്‌റൈന്റെ മുൻ തൊഴിൽ, സാമൂഹിക കാര്യമന്ത്രി അബ്ദുൾനാബി അൽഷോല രചിച്ച പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചതു അഹിംസയുടെ തത്വത്തെ ഊട്ടിയുറപ്പിക്കുന്നതായി അദേഹം പറഞ്ഞു. മാനുഷിക മൂല്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ഗാന്ധിജി വാദിച്ചു. ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രത്യാശയുടെയും പ്രചോദനത്തിന്റെയും ഉറവിടമായി അദ്ദേഹം മാറി. ഈ ലോകത്തിലെ ഏറ്റവും പ്രചോദനാത്മക വ്യക്തികളിൽ ഒരാളായി മഹാത്മാ ഗാന്ധി തുടരുന്നു. ഇന്നത്തെ ധ്രുവീകരിക്കപ്പെട്ട സമൂഹത്തിലും ഗാന്ധിയുടെ സന്ദേശങ്ങള്‍ ഇന്ന് കൂടുതൽ ആവശ്യവും പ്രസക്തവുമാണ്.ഗാന്ധി നമ്മുടെ കാലഘട്ടത്തിൽ കൂടുതൽ പ്രസക്തനാകുന്നു. അദ്ദേഹത്തിന്റെ മൂല്യങ്ങളും ആദർശങ്ങളും ഉൾക്കൊള്ളാനുള്ള സമയമാണിതെന്നു അബ്ദുൾനാബി അൽഷോല പറഞ്ഞു.മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായ ഓസ്കാർ ഫെർണാണ്ടസ് തന്റെ പ്രസംഗത്തില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ഇന്നും എന്നും പ്രസക്തമായിരിക്കുമെന്നു പറഞ്ഞു. ഇന്ത്യക്കാരെ ഒരുമിച്ച് കൊണ്ടുവരാനുള്ള ചുമതല ഗാന്ധിജി ഏറ്റെടുത്തു. അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചപ്പോൾ ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, കർഷകർക്കുള്ള പ്രശ്നങ്ങൾ, ധാരാളം പോരാട്ടങ്ങൾ എന്നിവ അദ്ദേഹം കണ്ടറിഞ്ഞു. സ്വാതന്ത്ര്യം മാത്രമല്ല മറിച്ച് ആളുകൾക്ക് തൊഴിൽ കണ്ടെത്തുകയും എല്ലാവർക്കും വിദ്യാഭ്യാസം നൽകുകയും വേണം. ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗാന്ധിയുടെ പോരാട്ടമാണ് രാജ്യത്തെ സ്വാതന്ത്ര്യം നേടുന്ന ഘട്ടത്തിലേക്ക് കൊണ്ടുപോയത്. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ആറുമാസത്തിനുള്ളിൽ ഗാന്ധി നമ്മെ വിട്ടുപോയി. അദ്ദേഹത്തിന്റെ ദൗത്യം സാധിച്ചു. ഗാന്ധിജിയുടെ സ്വോനങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ചുമതല നമുക്കെല്ലാവർക്കും ഉണ്ടെന്നു അദേഹം പറഞ്ഞു.ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ തന്റെ പ്രസംഗത്തില്‍ മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സത്യവും അഹിംസയും സംബന്ധിച്ച തത്ത്വം ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുന്നില്ല, വാസ്തവത്തിൽ, ലോകം മുഴുവൻ ഗാന്ധിജിയെയും അദേഹത്തിന്റെ ആശയങ്ങളെയും ഉപദേശങ്ങളെയും പിന്തുടരുന്നു- അദേഹം പറഞ്ഞു.ഗാന്ധിജയന്തി ആഘോഷിക്കുമ്പോൾ ഗാന്ധിജിയുടെ ചിന്തകളും ആശയങ്ങളും ഇന്നും പ്രസക്തമാണെന്ന് ഐ.ഒ.സി മിഡിൽ ഈസ്റ്റ് ഇൻചാർജ് ഡോ. ആരതി കൃഷ്ണ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിനെതിരെ മാത്രമല്ല, സമൂഹത്തിന്റെ തിന്മകൾക്കെതിരെയും പോരാടിയ മഹാനായ നേതാവാണ് മഹാത്മാഗാന്ധിയെന്ന് ഐഒസിയുടെ ചുമതലയുള്ള ഹിമാൻസു വ്യാസ് പറഞ്ഞു.