മനാമ: ലീഡർ സ്റ്റഡി സെന്റർ ബഹ്റൈൻ ചാപ്റ്റർ കെ കരുണാകരന്റെ ചരമദിനത്തിൽ ആദരസൂചകമായി നടത്തി വരുന്ന സേവനത്തിന്റെ ഭാഗമായി തൂബ്ലിയിൽ തൂബ്ലിയിൽ തൊഴിലാളികൾക്ക് വസ്ത്രവും ഭക്ഷണകിറ്റും വിതരണം ചെയ്തു.ബഹ്റൈൻ ലീഡർ സ്റ്റഡി സെന്റർ ഭാരവാഹികളായ ബഷീർ അമ്പലായി, സത്യൻ പേരാമ്പ്ര, സാദാത്ത്, ഗഫൂർ, വേണുഗോപാൽ, മനോജ്, എന്നിവർ നേതൃത്വം നൽകി.ഇന്ന് 23.12. 2020 വൈകീട്ട് നടക്കുന്ന കൂട്ടമത പ്രാർത്ഥനയിലും അനുസ്മരണചടങ്ങിലും വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്ത് സംസാരിക്കുമെന്ന് ലീഡർ സ്റ്റഡി സെന്റർ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.