മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ഹജ്ജ് – ഉംറ നിർവഹിച്ചവരുടെ സംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 വ്യാഴം വൈകിട്ട് 8.00 ന് ഓൺലൈൻ സൂം പ്ളാറ്റ്ഫോം വഴി നടക്കുന്ന പരിപാടി ദാറുൽ ഈമാൻ കേരള വിഭാഗം രക്ഷാധികാരി ജമാൽ നദ്‌വി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ജഅഫർ എളമ്പിലാക്കോട്, സമീർ സ്വലാഹി, സഈദ് റമദാൻ നദ്‌വി, അബ്ദുൽ ഹഖ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 33373214 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.