മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വിദ്യാർഥി വിഭാഗമായ ടീൻ ഇന്ത്യ സംഘടിപ്പിക്കുന്ന “സമ്മർ സ്‌കേപ്പ് 2020” വിർച്ച്വൽ കേമ്പിൻെറ ഭാഗമായി  ഉപരിപഠന – കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കരിയർ ഗുരു എം.എസ് ജലീൽ വിദ്യാർഥികളുമായി സംവദിച്ചു. നുസ്ഹ അധ്യക്ഷത വഹിച്ച പരിപാടിയിൽ അമൽ സുബൈർ സ്വാഗതവും റീഹ ഫാത്തിമ നന്ദിയും പറഞ്ഞു.

റുഫൈദ റഫീഖ് വിദ്യാർഥികൾക്കുള്ള ടാസ്ക്കുകൾ വിശദീകരിച്ചു. ഷഹ്സിന സൈനബ് പ്രാർഥന നടത്തി. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലീം സമാപനം നടത്തി. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പ് ആഗസ്റ്റ്‌ 10 ന് സമാപിക്കും. ടീൻ ഇന്ത്യ കോർഡിനേറ്റർമാരായ മുഹമ്മദ് ഷാജി, സമീറ നൗഷാദ് എന്നിവർ നേതൃത്വം നൽകി.