മനാമ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ പ്രവർത്തകനായ മനാഫ് പെരിങ്ങാടിന് ചികിത്സാ സഹായം നല്കി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ച്ചികിത്സക്കായി നാട്ടിലെത്തിയ അദ്ദേഹത്തിന്, മുഹ്സിൻ സഹായ സമിതി സ്വരൂപിച്ച തുകയിൽ നിന്നും 75000 രൂപ നൽകുകയായിരുന്നു.

വാർഡ് മെമ്പർ സുലൈമു വലിയകത്ത്, സി.ഐ.എം ഏരിയ കമ്മിറ്റി അംഗം ടി.വി സുരേന്ദ്രൻ, മഹല്ല് പ്രസിഡന്റ്‌ മംഗല്യം മുഹമ്മദ് ഹാജി എന്നിവരിൽനിന്നും, നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ചവക്കാട് ചാപ്റ്റർ പ്രസിഡന്റ് കെ.സ് ബാബുരാജ്, ജനറൽ സെക്രട്ടറി റസാക്ക് അറക്കൽ, ഗ്ലോബൽ പ്രതിനിധി സി.എം ജെനീഷ്, ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങളായ ബാലു മരക്കാത്ത്, സക്കറിയ, ഷിബു, ഉമെയർ തുടങ്ങിയവർ തുക ഏറ്റുവാങ്ങി മനാഫിന് തുടർ ചികിത്സക്ക് വേണ്ടി നൽകുകയായിരുന്നു.

ആഗോള കൂട്ടായ്മ ബഹ്റൈൻ ചാപ്റ്ററിന്റെ കൂടി സഹകരണത്തോടെ ബഹ്‌റൈനിലെ മുഴുവൻ സാംസ്‌കാരിക പ്രവർത്തകരുടെയും സംഘടനകളേയും ഒന്നിപ്പിച്ച് സുബൈർ കണ്ണൂർ, കെ.ടി സലീം, ഡോ. ചെറിയാൻ, സഹായ സമിതിയുടെ കോർഡിനേറ്റർ ആയ സൈഫുദ്ധീൻ കൈപ്പമംഗലം തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഹ്സിൻ സഹായ സമിതി രൂപീകരിക്കുകയും, എല്ലാവരുടെയും സഹകരണത്തോടെ വൻ വിജയമാക്കിത്തീക്കാൻ കഴിഞ്ഞത് മൂലമാണ് ഇങ്ങിനെ ഒരു സഹായത്തിലൂടെ അവശത അനുഭവിക്കുന്ന നിരവധി പ്രവാസികളായ രോഖികളെ സഹായിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്ന് ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.