മനാമ: ശൂരനാട് കൂട്ടായ്മയുടെ അവൈലബിൾ എക്സിക്യൂട്ടീവ് യോഗം കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു അൽ സഫീർ ഹോട്ടലിൽ നടന്നു.

ബഹ്റൈൻ ഭരണകൂടവും, രാജാവ് ഹിസ് ഹൈനെസ്സ് ഹമദ് ബിൻ ഇസ അൽ ഖലീഫ, പ്രധാനമന്ത്രിയും, രാജകുമാരനുമായ ഹിസ് റോയൽ ഹൈനെസ്സ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കൈക്കൊള്ളുന്ന മാനുഷിക ക്ഷേമ പ്രവർത്തനങ്ങളെ കൂട്ടായ്മ പ്രകീർത്തിച്ചു.

49 ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളിൽ പങ്കുചേർന്നുകൊണ്ട്, സമൂഹത്തിലെ അശരണർക്കു  വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്താൻ തീരുമാനിച്ചു. കോവിഡ് മഹാമാരിയെ നിയന്ത്രിക്കാൻ ബഹ്‌റൈൻ ഭരണകൂടം കൈകൊണ്ട നടപടികൾ അത്യന്തം ശ്ലാഘനീയവും മറ്റ് രാജ്യങ്ങൾക്കു മാതൃകയുമാണെന്നു കമ്മിറ്റി വിലയിരുത്തി.

ശൂരനാട് തെക്കു, വടക്കു പഞ്ചായത്തുകളിലെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ മെമ്പേഴ്സിനും, ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മയുടെ അഭിനന്ദങ്ങളും, അവശ്യ സഹായങ്ങളും, കമ്മിറ്റി അറിയിച്ചു.

പ്രസിഡന്റ് ഹരീഷ് ശൂരനാടിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ, സെക്രട്ടറി അൻവർ ശൂരനാട് പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി. കോഓർഡിനേറ്റർ റിനീഷ് വിൻസെന്റ്, ട്രെഷറർ ഹരികൃഷ്ണൻ, സതീഷ് ചന്ദ്രൻ ബാബുലാൽ, ഗിരീഷ് എന്നിവർ പങ്കെടുത്തു.