മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ്ബിന്റെ പുതിയ സീസണിലേക്ക് ഉള്ള ജേഴ്‌സി പ്രകാശനം നടന്നു. ജേഴ്‌സി സ്പോൺസർഉം ഷൂ ക്യാമ്പസ്‌ സ്ഥാപനത്തിന്റെ ഉടമയുമായ ഹസൻ, ടീം അംഗങ്ങൾ ആയ നിയാസ്, അരുൺ കുമാർ എന്നിവർക്ക് നൽകി കൊണ്ട് പ്രകാശന കർമം നിർവഹിച്ചു. മികച്ച പ്രകടനങ്ങളിലൂടെ പ്രവാസി ഫുട്ബോൾ ക്ലബ്ബുകളിൽ ഏറ്റവും അധികം ശ്രദ്ധ നേടിയ ക്ലബുകളിൽ ഒന്നായിരുന്നു ഇന്ത്യൻ സോഷ്യൽ ഫോറം ഫുഡ്‌ബോൾ ക്ലബ്‌.