മനാമ: ദാറുൽ ഈമാൻ വനിതാവിംഗ് കേരള വിഭാഗം മനാമ ഏരിയ പ്രവർത്തകർക്കായി ഓൺ ലൈൻ പഠന ക്ലാസ് സംഘടിപ്പിച്ചു. ഇന്നെലെ രാത്രി സൂം പ്ലാറ്റ്ഫോം വഴിയാണ് നടത്തിയത്. പരിപാടിക്ക് ദാറുൽ ഈമാൻ മലയാളം വിഭാഗം ജനറൽ സെക്രട്ടറി സുബൈർ എം എം നേതൃത്വം നൽകി. ” ജദ്ദിദൂ ഈമാനകും ” എന്ന വിഷയത്തെ അധികരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.