അഭിമാനത്തോടെ ബഹ്‌റൈൻ ഐ.വൈ.സി.സി

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഇന്ത്യൻക്ലബ്ബൂമായി സഹകരിച്ച് ബഹറിനിൽ നിന്നും കൊച്ചിയിലേക്ക് ചാർട്ടർ ചെയ്ത വിമാനം 169 യാത്രക്കാരുമായി നാട്ടിലെത്തി. ബഹ്‌റൈൻ സമയം രാവിലെ 11:30 ന് ബഹറിനിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ ഗർഭിണികളും,രോഗികളും,ജോലി നഷ്ടപ്പെട്ടവരും ആയിരുന്നു ഭൂരിഭാഗം യാത്രക്കാരും.
ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയുടെയും ,കേരള കേന്ദ്ര സർക്കാരുകളുടെയും മുൻ ഗണന പട്ടികയിലുള്ളവരെ സ്‌ക്രീനിങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്.പൂർണ്ണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് യാത്രക്കാരെ യാത്രയാക്കിയത്. മാസ്ക്,സാനിട്ടസർ,ടിഷ്യു,ലഘു ഭക്ഷണം അടങ്ങിയ യാത്രാ കിറ്റുകൾ ഐ.വൈ.സി.സി യുടെയും ഇന്ത്യൻ ക്ലബ്ബിന്റെയും ഭാരവാഹികൾ യാത്രക്കാർക്ക് വിതരണം ചെയ്തു.