മനാമ: കോവിഡ് മഹാമാരിയുടെ പ്രത്യക സാഹചര്യത്തിൽ സാമൂഹിക അകലം കൃത്യമായി പാലിച്ച് കൊണ്ട് കഠിന ചൂടിൽ ജോലി ചെയ്യുന്ന തൊഴിലകൾകക്ക് കുടിവെള്ളം, പഴങ്ങളും മറ്റു ഭക്ഷണങ്ങൾ സാധനങ്ങളും സംയുക്തമായി ഒരുക്കി നൽകി ബി.കെ.എസ.എഫും, ബി.എം.ബി.എഫും.

ഹെല്പ് ആൻഡ് ഡ്രിങ് 2020 എന്ന കർമ്മ പദ്ധതിക്ക് ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ഫിനാൻഷ്യൽ ഹാർബർ വർക് സൈറ്റിലെ തൊഴിലാളികൾക്ക് നൽകി.

സാമൂഹ്യപ്രവർത്തകനും, പ്രവാസി കമ്മീഷൻ അംഗവുമായ ശ്രീ സുബൈർ കണ്ണൂരും, മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയും, സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായിയും ചേർന്ന് നൽകി.

ബി.കെ.എസ.എഫ്‌ & ബി.എം.ബി.എഫ് ഭാരവാഹികളായ ലെത്തീഫ് മരക്കാട്ട്, അൻവർ കണ്ണൂർ, കാസിം പാടത്തെകായിൽ, അജീഷ് കെവി, അൻവർ ശൂരനാട്, ജൈനൽ, നൗഷാദ് പൂനൂർ, മൊയ്തീൻ ഹാജി, സത്യൻ പേരാംബ്ര, മൺസൂർ, സെലീം കണ്ണൂർ, നജീബ്, സെലീം അമ്പലായി എന്നിവർ നേതൃത്വം നൽകി.

ബഹ്‌റൈനിൽ കഴിഞ്ഞ 5 വർഷം മുൻപ് ബി.എം.ബി.എഫ് ഭാരവാഹികൾ തുടക്കം കുറിച്ചതാണ് ഈ കർമ്മ പദ്ധതി.