മനാമ: മർഹൂം സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഓർമ്മകൾ അയവിറക്കാൻ കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മറ്റി സി.എച്ച് സ്മൃതി സായാഹ്നം എന്ന ശീർഷകത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. 25/09/2020 വെള്ളി രാത്രി 7 മണിക്ക് ZOOM ലൂടെയാണ് പരിപാടി നടത്തുന്നത്. കോട്ടക്കൽ എം.എൽ.എ ബഹു: സയ്യിദ് ആബിദ് ഹുസ്സയിൻ തങ്ങൾ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ല മുസ് ലിം യൂത്ത് ലീഗ് പ്രസി: സാജിദ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തും.

കെ.എം.സി.സി ബഹ്റൈൻ പ്രസി: ഹബീബുറഹ്മാൻ, ജന: സിക്രട്ടറി അസ്സയിനാർ കളത്തിങ്കൽ എന്നിവർ ആശംസാ പ്രസംഗം നടത്തും.
ബഹ്റൈൻ കെ.എം.സി.സിയുടെ ഭാരവാഹികൾ, ജില്ലാ, ഏരിയാ, മണ്ഡലം, പഞ്ചായത്ത് കമ്മറ്റികളുടെ നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും, പ്രസ്തുത പരിപാടിയിൽ എല്ലാ പ്രവർത്തകരും കൃത്യസമയത്ത് തന്നെ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കമ്മററി ഭാരവാഹികൾ അറിയിക്കുന്നു.

36 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന ഈസ്റ്റ് റഫ കമ്മററിയുടെ മുതിർന്ന പ്രവർത്തകൻ വി.കുട്ട്യാലി സാഹിബിനുള്ള യാത്രയയപ്പും ഉണ്ടായിരിക്കും.