മലപ്പുറം: ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ എടപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം ഉദ്ഘാടനം ജനുവരി 31ന് വൈകീട്ട് 4ന് കായിക മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ്റെ അധ്യക്ഷതയിൽ സ്കൂളിൽ യോഗം ചേർന്നു. ജനപ്രതിധികളും വിവിധ ക്ലബ്ബ് ഭാരവാഹികളും അധ്യാപകരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

സ്വാഗത സംഘ രൂപീകര സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതി പ്രകാരം 6.82 കോടി രൂപയോളം മുടക്കിയാണ് ഉന്നത നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

നാടിന് ഒട്ടേറെ ഫുട്‌ബോൾ താരങ്ങളെയും കായിക പ്രതിഭകളെയും സംഭാവനചെയ്ത ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 5.87 ഏക്കർ ഭൂമിയിലാണ് മിനിസ്റ്റേഡിയം യാഥാർഥ്യമാകുന്നത്.
പ്രദേശത്തെ കായിക പ്രേമികളുടെ ചിരകാല സ്വപ്നമാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ സഫലമാവുന്നത്.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ